ബിജു കുര്യനെ പിടിച്ചത് മൊസാദ്; തിരിച്ചയച്ചു: തി​ങ്ക​ളാ​ഴ്ച പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും

 ബിജു കുര്യനെ പിടിച്ചത് മൊസാദ്
 

തെൽഅവീവ്: ആധുനിക കൃഷിരീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ബെത്‌ലഹേം കാണാനാണ് ബിജു പോയതെന്നാണ് കുടുംബം നൽകുന്ന വിശദീകരണം. ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

ഇസ്രായേൽ ഇന്റർപോളാണ് ബിജുവിനെ പിടികൂടിയ വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത്. എവിടെനിന്നാണ് കണ്ടെത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും നാളെ പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നുമാണ് വിവരം.  

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സം​ഘ​ത്തി​നൊ​പ്പം ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​ ഈ ​മാ​സം 17-നാ​ണ് ബി​ജു മു​ങ്ങി​യ​ത്. ഇ​സ്ര​യേ​ലി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ക​ർ​ഷ​ക സം​ഘ​ത്തി​ൽ​നി​ന്നും മു​ങ്ങി​യ​തെ​ന്നാ​ണ് ഇ​യാ​ൾ സ​ഹോ​ദ​ര​നെ അ​റി​യി​ച്ച​ത്.
 
ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഇസ്രായേലിൽ നിന്നും തിരിച്ച ബിജു കുര്യൻ നാളെ പുലർച്ചെ നാല് മണിയോടെ കോഴിക്കോടെത്തും. തിരിച്ചെത്തിയാൽ ഔദ്യോഗിക സംഘത്തിൽ നിന്നും എങ്ങോട്ട് മുങ്ങിയെന്ന കാര്യത്തിൽ ബിജു സർക്കാരിന് വിശദീകരിക്കണം നൽകേണ്ടി വരും. ഇയാളുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

എന്നാൽ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സാധ്യതയില്ല. വിസാ കാലാവധി കഴിയും മുൻപെ തിരികെ പോയതിനാൽ ബിജുവിനെതിരെ ഇസ്രായേൽ സർക്കാർ നടപടിയെടുക്കില്ല. ബിജു ബെത്‍ലഹേം അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ കാണാൻ പോയതാണെന്ന് കുടുംബം ആവർത്തിച്ചു പറയുന്നതും മറ്റു നിയമനടപടികൾ ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് സൂചന.  

സ്വന്തം ഇഷട പ്രകാരമാണ് ബിജു മടങ്ങി വരുന്നതെന്നും എംബസിക്ക് ഇത് സംബന്ധിച്ച് വിവരമൊന്നുമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. 17 ന് രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു.