വ​രാ​പ്പു​ഴ​യി​ൽ പ​ട​ക്ക നി​ർ​മാ​ണം ന​ട​ത്തി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​യെ​ന്ന് എ​ഫ്ഐ​ആ​ർ

blast
 

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പ​ട​ക്ക നി​ർ​മാ​ണം ന​ട​ത്തി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​യെ​ന്ന് എ​ഫ്ഐ​ആ​ർ. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യ്ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു.

പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഫോ​ട​ന​വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും കൂ​ടു​ത​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

ഇ​തോ​ടെ​യാ​ണ് കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യ്ക്ക് ന​ട​ത്തി​പ്പു​കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​ന്നാം പ്ര​തി ജെ​ൻ​സ​ൺ ഒ​ളി​വി​ലാ​ണ്. ര​ണ്ടാം പ്ര​തി​യാ​യ ജാ​ൻ​സ​ൺ അ​പ​ക​ട​ത്തി​ൽ പ​രിക്കേറ്റ് ചി​കി​ത്സ​യി​ലാ​ണ്.