തൃശ്ശൂരിൽ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനമായി

market

തൃശൂർ: തൃശ്ശൂരിൽ ശക്തൻ  മാർക്കറ്റ് തുറക്കാൻ തീരുമാനമായി. ചൊവ്വാഴ്ച്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കാമെന്ന് ഇന്ന് ചേർന്ന ചർച്ചയിൽ തീരുമാനമായി. കോവിഡ്  മാനദണ്ഡം പാലിച്ച് പുലർച്ച ഒന്ന് മുതൽ രാവിലെ എട്ട് വരെ മൊത്തവ്യാപാര കടകൾക്ക് തുറക്കാനാണ് അനുമതി നൽകിയത്.

രാവിലെ എട്ട് മുതൽ പന്ത്രണ്ട് വരെ ചില്ലറ വ്യാപാരത്തിന് അനുമതിയുണ്ട്. മാർക്കറ്റിലെ മീൻ,ഇറച്ചി കടകൾ തിങ്കൾ,ബുധൻ,ശനി ദിവസങ്ങളിൽ തുറക്കാം.കൃത്യമായി കോവിഡ്  മാനദണ്ഡം പാലിക്കണം. ഒരു കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ 3  പേർ  മാത്രമേ പാടുള്ളു. നാളെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്റിജേൻ പരിശോധന നടത്തും.