"നടന്നത് അപകടം മാത്രം"; ഡിവൈഎഫ്ഐ ഭാരവാഹി ആക്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് എസ്എഫ്ഐ വനിതാ നേതാവ്

sfi attack chinnu
ആലപ്പുഴ:  ഹരിപ്പാട് മുന്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി ആക്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് എസ്എഫ്ഐ വനിതാ നേതാവ് പി ചിന്നു. ഇന്നലെ നടന്നത് അപകടം മാത്രമാണെന്ന് ചിന്നു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ക്കുവേണ്ടി എസ്എഫ്ഐയേയും ഡിവൈഎഫ്ഐയേയും വലിച്ചിഴയ്ക്കുന്നുവെന്നും ചിന്നു പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിക്ക് നേരെ ഹരിപ്പാട് ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണി ക്രൂരമായ ആക്രമണം നടത്തിയത്. അമ്പാടി ഉണ്ണിയും സംഘവും വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ചിന്നുവിന്റെ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ വനിതാ നേതാവ് പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് തനിക്ക് സംഭവിച്ചത് അപകടം മാത്രമാണെന്ന വിധത്തില്‍ ചിന്നു പൊലീസിന് മൊഴി നല്‍കുകയായിരുന്നു.