ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ വൈകും; മന്ത്രി കെ രാധാകൃഷ്ണന്‍

google news
jh

chungath new advt

തിരുവനന്തപുരം: ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ വൈകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തി. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സന്നിധാനത്ത് കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിന്‍ ഉപയോഗ ശൂന്യമായ അരവണ.

അരവണ നീക്കത്തിന് സ്വകാര്യ വളം കമ്പനികളില്‍ നിന്നുള്‍പ്പടെ താത്പര്യപത്രം ക്ഷണിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ അനുമതിയോടെയാകും തുടര്‍നടപടി.

read also മറിയക്കുട്ടിക്ക് സഹായവുമായി നടൻ കൃഷ്ണകുമാര്‍: ഒരുവര്‍ഷത്തെ പെന്‍ഷന്‍ തുക നൽകും

വനത്തില്‍ ഇവ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് അറിയിച്ചു.ഏലക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 6.65 ലക്ഷം ടിന്‍ വിതരണം ചെയ്യാതെ മാറ്റിയത്.മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

6.65 ലക്ഷം ടിന്‍ അരവണ ഒഴിവാക്കേണ്ടി വന്നതോടെ ഏഴു കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാകുക. ഇവ നശിപ്പിക്കാന്‍ ബോര്‍ഡിന് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ സഹായത്തോടെ മാത്രമേ ചെയ്യാനാകൂവെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags