ഒറ്റപ്പെട്ട സംഭവം; ആ​ശ​ങ്ക വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാൻ ശ്ര​മം: സിപിഎം

cpm
 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യി സി​പി​എം. ആ​ശ​ങ്ക വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം- ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വിവാദം ഒറ്റപ്പെട്ടതാണ്. സഹകരണ  പ്രസ്ഥാനത്തെ തകർക്കാൻ നീക്കം നടക്കുന്നു. ഒറ്റ പൈസ നിക്ഷേപകർക്ക് നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും സഹകരണ ബാങ്കുകളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. 


മാ​ധ്യ​മ​ങ്ങ​ൾ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്ക്ക് കു​ഴ​ലൂ​തു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ധ​ന​കാ​ര്യ മേ​ഖ​ല ധ​ന മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കു​വാ​നു​ള്ള ഗൂ​ഢ പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള​ത്.

ഒ​റ്റ പൈ​സ പോ​ലും നി​ക്ഷേ​പ​ക​ർ​ക്ക് ന​ഷ്ട​മാ​കി​ല്ലെ​ന്നും അ​വ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ശ​രി​യാ​യ പ​രി​ശോ​ധ​ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ക​യും, ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ശ​ങ്ക​ക​ൾ വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും സിപിഎം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുഖം രക്ഷിക്കുന്നതിന് സിബിഐ അന്വേഷണമില്ലാതെ പറ്റില്ലെന്നാണ് പ്രതിപക്ഷ നിലപാട്. മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്.
 
എന്നാൽ കരുന്നൂര്‍ ബാങ്ക് ക്രമക്കേട് ചെറിയ പ്രശ്നമായി കാണുന്നില്ലെന്നും ഭരണ സമിതി തന്നെ പിരിച്ച് വിട്ടത് അതുകൊണ്ടാണെന്നും മന്ത്രി വിഎൻ വാസവനും ഇടതുമുന്നണി കൺവീനറും വിശദീകരിക്കുന്നു. എന്നാൽ കേന്ദ്ര ഏജൻസി അന്വേഷിക്കാനെത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.