ജനയുഗം പത്രത്തിനെ വിമർശിച്ചു; ഇടുക്കി ജില്ല സെക്രട്ടറിക്കെതിരെ നടപടി

Sivaraman cpi

തിരുവനന്തപുരം: ജനയുഗം പത്രത്തിനെതിരായ പരാമർശത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി. പരസ്യ താക്കീത് നൽകാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.

ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന പരാമർശത്തിലാണ് നടപടി. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെ.കെ ശിവരമാന്റെ വിമര്‍ശനം. ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു.

മറുപടി തൃപ്തിയാകാത്ത സാഹചര്യത്തിലാണ് പരസ്യശാസന നല്‍കാന്‍ തീരുമാനിച്ചത്. ഗുരു ജയന്തി ദിനത്തില്‍ ജനയുഗം നല്‍കിയ വാര്‍ത്തയുടെ രീതി ഉയര്‍ത്തിക്കാട്ടി ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചത്