സാമൂഹ്യ തിന്‍മക്കെതിരേ ജാഗ്രത പുലർത്താനാണ് ബിഷപ്പ് നിർദേശിച്ചത്: പി​ന്തു​ണ​ച്ച് ജോ​സ് കെ ​മാ​ണി

ജോ​സ് കെ ​മാ​ണി
 

കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ്ര​സ്താ​വ​ന​യി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ പി​ന്തു​ണ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. പി​താ​വ് ഉ​യ​ർ​ത്തി​യ​ത് സാ​മൂ​ഹ്യ തി​ന്മ​യ്ക്കെ​തി​രാ​യ ജാ​ഗ്ര​ത​യെ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം.

ബി​ഷ​പ്പി​ന്‍റേ​ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ചി​ല​ർ വ​ള​ച്ചൊ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബിഷപ്പിന്റെ പരാമര്‍ശം വിവാദമാക്കാന്‍ പ്രത്യേക അജണ്ടയുണ്ട്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ബിഷപ്പ് ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കേണ്ടതില്ലെന്നും ജോസ് കെ. മാണി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 

ബിഷപ്പിന്റെ പരാമര്‍ശം വിവാദമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോസ് കെ. മാണിയുടെ പ്രതികരണം. വിഷയത്തില്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രതികരണം വൈകുന്നതില്‍ സഭയ്ക്കുള്ളിലും അണികള്‍ക്കിടയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.