മാധ്യമ പ്രവർത്തകൻ എം ജെ ശ്രീജിത്ത് അന്തരിച്ചു

sreejith

തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം ജെ. ശ്രീജിത്ത് (36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വെള്ളനാട്ടുള്ള സഹോദരിയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് മീനാങ്കലിലെ വീട്ടിൽ. 

മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഏറെക്കാലമായി തലസ്ഥാനത്ത് മാധ്യമപ്രവർത്തനത്തിൽ സജീവമായിരുന്നു ശ്രീജിത്ത്. ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പൊലീസ് സ്‌റ്റോറികളും ശ്രദ്ധ നേടിയിരുന്നു

മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ: അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.