ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെആർപി നേതാവ്

ks

കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെആർപി മുൻ സംസ്ഥാന സെക്രട്ടറി ബാബു. നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം  മുൻപ് സി.കെ ജാനുവിന് 40  ലക്ഷം രൂപ കെ.സുരേന്ദ്രൻ കൈമാറി എന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയിൽ വച്ചു നിരവധി തവണ പണമിടപാട് നടന്നു. അമിത് ഷാ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും സി.കെ ജാനുവിന് പണം നൽകിയതായി ബാബു ആരോപിച്ചു.

സുരേന്ദ്രൻ സി.കെ ജാനുവിന് വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് 6 ന്  10  ലക്ഷം കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച ജനാതിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീതയും പ്രകാശനുമാണ് ഇതിന് ഇടനില നിന്നതെന്ന് ബാബു പറഞ്ഞു.