തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്ക് എതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി ജുഡീഷ്യൽ കമ്മീഷൻ. സ്വർണക്കടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന് പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തികൾ,സംഘടനകൾ എന്നിവരിൽ നിന്നും ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് വി.കെ മോഹനൻ പത്രപരസ്യം നൽകിയത്.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്,സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇത്തരം വെളിപ്പെടുത്തൽ ഉണ്ടാകാനുള്ള സാഹചര്യം അന്വേഷിക്കും. ജൂൺ 26 ന് മുൻപ് തെളിവുകൾ കമ്മീഷന് കൈമാറണം. കേസിൽ കക്ഷിചേരാൻ ഉള്ളവർക്കും കമ്മീഷനെ സമീപിക്കാം.
Comments