കെ റെയില്‍: ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍

railway
 

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ജോസിനെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

11 തഹസില്‍ദാര്‍മാര്‍ ഡെപ്യൂട്ടി കളക്ടർക്ക് കീഴിലുണ്ടാവും. 11 ജില്ലകളിലായി 1221 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. 

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കെ റെയില്‍ സംസ്ഥാനത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്നും എതിര്‍ക്കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.  

കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ സംസ്ഥാനം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു. കെ റെയില്‍ വികസനധൂര്‍ത്താണെന്ന് കെ. സുധാകരനും കുറ്റപ്പെടുത്തിയിരുന്നു.