കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി അംഗീകരിക്കാനാവില്ല; ഗ്രൂപ്പുകൾ ഹൈകമാൻഡിനെ നിലപാട് അറിയിച്ചു

surendran

ന്യൂഡൽഹി: കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകൾ ഹൈ കമാൻഡിനെ  അറിയിച്ചു. തോൽവി പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപാകെയും ഗ്രൂപ്പുകൾ നിലപാട് അറിയിച്ചു. കെ.സുധാകരനെ വേണ്ടെന്ന് നിലപാടിലുറച്ചാണ് ഗ്രൂപ്പുകൾ.

ഈ കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും രണ്ട്  അഭിപ്രായമില്ല. സുധാകരനെ ഒഴിവാക്കാനാണ് ദളിത് പ്രാതിനിധ്യം കെപിസിസി അധ്യക്ഷ സ്ഥാനത്ത് വേണമെന്ന് നിലപാടുമായി ഗ്രൂപ്പുകൾ ഒന്നിക്കുന്നത്. നിലവിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ആയ കൊടിക്കുന്നിൽ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരമുണ്ടെന്നും നേതാക്കൾ വാദിച്ചു.

കണ്ണൂരിലേത്  ഉൾപ്പെടെ പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണം സുധാകരൻ ആണെന്നും നേതൃപാടവം  തൊട്ട് തീണ്ടാത്ത ആളെന്നും ഗ്രൂപ്പ് നേതാക്കൾ പറഞ്ഞുവെന്ന് സൂചന. അതേ  സമയം സോണിയ ഗാന്ധിക്ക് മുൻപാകെ കൊടിക്കുന്നിൽ സുരേഷ് അവസരം ചോദിച്ചുവെന്നും പറയുന്നു.