കെ. ​സു​ധാ​ക​ര​ന്‍ ആ​ര്‍​എ​സ്‌എ​സു​മാ​യി ര​ഹ​സ്യ​ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന നേ​താ​വ്: എം.​എ ബേ​ബി

ma baby

തി​രു​വ​ന​ന്ത​പു​രം: കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഎം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എംഎ ബേബി. ആ​ര്‍​എ​സ്‌എ​സു​മാ​യി നി​ര​ന്ത​രം ര​ഹ​സ്യ​ധാ​ര​ണ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന നേ​താ​വാ​യാ​ണ് സു​ധാ​ക​ര​ന്‍ അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് എം.​എ. ബേ​ബി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പറഞ്ഞു.

രാഷ്ട്രീയത്തിൻറെ പേരിൽ അക്രമം നടത്തുന്നതിൽ  സുധാകരൻ കേരളത്തിലെ ആർ എസ് എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ടെന്നും സുധാകരൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ വരുന്നത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടും.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആർഎസ്എസിനെ ശക്തമായി എതിർക്കുന്ന, വർഗ്ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാതെ പോയത് ദൗർഭാഗ്യകരമായി എന്നും എം എ ബേബി പറഞ്ഞു. 


എം.​എ. ബേ​ബിയുടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

കെ. ​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യി രാ​ഹു​ല്‍ ഗാ​ന്ധി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ഒ​രു പ​ങ്കു​മി​ല്ലാ​തെ​യാ​ണ് അ​വ​ര്‍​ക്ക് ഒ​രു പ്ര​സി​ഡ​ന്‍റി​നെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഇ​ങ്ങ​നെ​യാ​ണോ തീ​രു​മാ​നി​ക്കേ​ണ്ട​ത് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ള്‍ ഞാ​ന്‍ ചോ​ദി​ക്കു​ന്നി​ല്ല. അ​ത് അ​വ​രു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യം. കോ​ണ്‍​ഗ്ര​സും ജ​നാ​ധി​പ​ത്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​താ​യി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി.

പ​ക്ഷേ, ആ​ര്‍​എ​സ്‌എ​സു​മാ​യി നി​ര​ന്ത​രം ര​ഹ​സ്യ​ധാ​ര​ണ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന നേ​താ​വ് ആ​യാ​ണ് സു​ധാ​ക​ര​ന്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹം ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നും വാ​ര്‍​ത്ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തൊ​ക്കെ ശ​രി​യാ​യാ​ലും അ​ല്ലെ​ങ്കി​ലും ആ​ര്‍​എ​സ്‌എ​സി​നോ​ടും അ​തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ടും ഒ​ത്തു​തീ​ര്‍​പ്പ് ന​ട​ത്തു​ന്ന ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണ് സു​ധാ​ക​ര​ന്‍.

രാ​ഷ്ട്രീ​യ​ത്തി​ന്‍​റെ പേ​രി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​തി​ല്‍ സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ ആ​ര്‍​എ​സ്‌എ​സി​നെ അ​നു​ക​രി​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ധാ​ക​ര​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​രു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടും എ​ങ്കി​ലും അ​ത് ആ​ര്‍​എ​സ്‌എ​സ് സം​ഘ​ട​ന​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക ജ​നാ​ധി​പ​ത്യ​വാ​ദി​ക​ള്‍​ക്കു​ണ്ട്.

ആ​ര്‍​എ​സ്‌എ​സി​നോ​ടും വ​ര്‍​ഗ്ഗീ​യ​ത​യോ​ടും ഒ​ത്തു​തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന ഒ​രു നേ​താ​വി​നെ കേ​ര​ള​ത്തി​ലെ പ്ര​സി​ഡ​ന്‍റ് ആ​ക്കു​ന്ന​തി​ലൂ​ടെ എ​ന്ത് സ​ന്ദേ​ശ​മാ​ണ് ഇ​ന്ന് കോ​ണ്‍​ഗ്ര​സ് ന​ല്കു​ന്ന​ത്? ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന , വ​ര്‍​ഗ്ഗീ​യ​ത​യോ​ട് ഒ​ട്ടും സ​ന്ധി​ചെ​യ്യാ​ത്ത ഒ​രു നേ​താ​വി​നെ ക​ണ്ടെ​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യാ​തെ പോ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി.