സില്‍വര്‍ലൈന്‍ പദ്ധതി; മുഖ്യമന്ത്രിയുടെ മുഖ്യലക്ഷ്യം കമ്മീഷന്‍: കെ സുധാകരൻ

google news
k sudhakaran
 

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുഖ്യലക്ഷ്യം കമ്മീഷനാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി കമ്മിഷനിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്ന് സുധാകരൻ പറഞ്ഞു. 

പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് അസംബന്ധം, കെ റെയിലിനെതിരെയുള്ള നിയമ പോരാട്ടത്തിന് കോൺഗ്രസ്‌ പിന്തുണ നൽകും. ജീവൻ മരണ പോരാട്ടമായാണ് കെ റെയിലിനെതിരായ സമരത്തെ കോൺഗ്രസ് കാണുന്നത്. ഉമ്മന്‍ ചാണ്ടി പദ്ധതി വേണ്ടെന്ന് വെച്ചത് പഠിച്ച ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 അപാതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിക്കും. പദ്ധതിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും മറുപടി നൽകാം. എന്നാൽ എം വി ജയരാജന് മറുപടി പറഞ്ഞ് തരം താഴാനില്ലെന്ന് കെ സുധാകരൻ  പറഞ്ഞു.

ബിജെപിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണിത്. റെയിൽവേയുടെ വക്കീൽ കോടതിയിൽ സർക്കാറിന് അനുകൂലമായ നിലപാടാണെടുത്തത്. റെയില്‍വേ വക്കീലിനെതിരെ കേസ് കൊടുക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

Tags