ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്ന് കെ സുരേന്ദ്രൻ

k surendran

കണ്ണൂർ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിയമസഭ പാസാക്കിയ പ്രമേയം പരിഹാസ്യമാണ്. സഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാറിനെയോ കോടതിയെയോ സമീപിക്കാം. അപക്വമായ നടപടികളാണു നിയമസഭയിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള നിയമസഭയിൽ ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു,