കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റില്ല

ks

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റില്ല. കെ.സുരേന്ദ്രൻ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. പ്രതിസന്ധി പരിഹരിക്കാനുള്ള ചുമതല കേന്ദ്രമന്ത്രി വി.മുരളീധരനെ ഏല്പിച്ചു.

സുരേന്ദ്രനെ മാറ്റി നിർത്തുന്നത് തെറ്റായ സന്ദേശം നൽകും. ഒറ്റതിരിഞ്ഞുള്ള അക്രമമുണ്ടാകരുതെന്നും ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു. തീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വത്തിന് വിട്ട് നൽകി.