ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കാ​പ്പ ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി

 ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കാ​പ്പ ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി
 

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ സംഘം ആക്രമിക്കുകയായിരുന്നു. ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഘർഷം.
  
മു​ൻ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.  തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് വി​യ്യൂ​രി​ൽ നി​ന്ന് ഒ​ൻ​പ​ത് ത​ട​വു​കാ​രെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്.

ആ​റ് മാ​സം മു​ൻ​പ് ഇ​വ​ർ ക​ണ്ണൂ​ർ ജ​യ​ലി​ലെ പ​ത്താം ബ്ലോ​ക്കി​ലു​ണ്ടാ​യി​രു​ന്നു. അ​ന്നും ഇ​വ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ക​ണ്ണൂ​രി​ൽ എ​ത്തി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ വീ​ണ്ടും ഇ​വ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ഇ​വ​രെ പി​ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ അ​ക്ര​മ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.