കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കും; മന്ത്രി ആര്‍.ബിന്ദു

D

തി​രു​വ​ന​ന്ത​പു​രം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല സിലബസില്‍ സംഘപരിവാര്‍ നേതാക്കളുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​നും, കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.അതേസമയം സിലബസിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വൈസ് ചാന്‍സലര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.