കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർ നിയമനം

tt
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് പു​ന​ർ​നി​യ​മ​നം. സ​ർ​ക്കാ​ർ ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു. ഇ​ന്ന്  മു​ത​ൽ നാ​ല് വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് വി സിക്ക് പുനർ നിയമനം ലഭിക്കുന്നത്.

പു​തി​യ വി​സി​യെ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ സെ​ർ​ച്ച് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടാ​ണ് ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ ത​ൽ​സ്ഥാ​ന​ത്ത് വീ​ണ്ടും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ആ​രോ​പ​ണം നേ​രി​ടു​ന്ന നി​യ​മ​ന വി​വാ​ദം ക​ത്തി നി​ൽ​ക്ക​വേ​യാ​ണ് ന​ട​പ​ടി.

2017 ന​വം​ബ​റി​ലാ​ണ് ഡ​ൽ​ഹി ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര​വിഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്ന ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ക​ണ്ണൂ​ർ വി​സി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഡ​ൽ​ഹി സെ​ന്‍റ്. സ്റ്റീ​ഫ​ൻ​സി​ലും ജെ​എ​ൻ​യു​വി​ലു​മാ​യി​രു​ന്നു പ​ഠ​നം.