കാപ്പ കേസ് പ്രതിയുടെ അമ്മയെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു; സംഭവം പത്തനംതിട്ടയില്‍

mother died in pathanamthitta

 

പത്തനംതിട്ട :  പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സംഭവം നടക്കുമ്പോള്‍ അമ്മ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരന്‍ ചന്ദ്രലാലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇവരുമായി വൈരാഗ്യമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.