കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസിലെത്തി; അര്‍ജുന് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ്

karipur gold

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി  ചോദ്യംചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി.  അര്‍ജുന്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, ഷുഹൈബ് വധക്കേസ് പ്രതി കൂടിയായ ആകാശിന്റെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

അതിനിടെ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കളളക്കടത്തിനും മറ്റുള്ളവര്‍ കടത്തുന്ന സ്വര്‍ണം പിടിച്ചു പറിക്കുന്നതിനും ഇയാള്‍ക്ക് പ്രത്യേക ഗുണ്ടാ ടീമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.