കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

v

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ  അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. കടത്തിനെ കുറിച്ച് അറിയില്ലെന്ന് അമല ആദ്യം നല്‍കിയ മൊഴി കസ്റ്റംസ് വിശ്വസിച്ചിട്ടില്ല.അമലയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കസ്റ്റംസ് വാദം. 

അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും ലഭിച്ച ഡയറിയിൽ നിന്നും ഭാര്യ അമലക്കും ഇത് സംബന്ധിച്ച വിവരങ്ങൾ അറിയാമെന്നതിന് തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്തപ്പോഴും അമല പല കാര്യങ്ങളും മറച്ചുവെച്ചിട്ടുണ്ട്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്.