ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ക​സ്റ്റം​സ്

arjun

കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​ർ​ജു​ൻ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ക​സ്റ്റം​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.സ്വ​ർ​ണ​ക്ക​ട​ത്തി​നും മ​റ്റു​ള്ള​വ​ർ കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്യു​ന്ന​തി​നും ഇ​യാ​ൾ​ക്ക് ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ഗു​ണ്ടാ സം​ഘ​മു​ണ്ടെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യെ അ​റി​യി​ച്ചു. 

അതേസമയം അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് നൽകിയ മൊഴി. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകിയിട്ടുണ്ട്.