ക​രു​നാ​ഗ​പ്പ​ള്ളി ല​ഹ​രി​ക്ക​ട​ത്ത്: പിടിയിലായത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ

ക​രു​നാ​ഗ​പ്പ​ള്ളി ല​ഹ​രി​ക്ക​ട​ത്ത്: പിടിയിലായത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ
 

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ പി​ടി​യി​ലാ​യ​ത് സി​പി​എം, ഡി​വൈ​എ​ഫ്ഐ അം​ഗ​ങ്ങ​ൾ. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രതി സജാദ് ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയാണെന്ന് വ്യക്തമായിരിക്കുന്നത്.


ഇ​ജാ​സ് സി​പി​എം ആ​ല​പ്പു​ഴ സീ​വ്യൂ വാ​ർ​ഡ് പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് അം​ഗ​മാ​ണ്. ഇ​യാ​ൾ ഡി​വൈ​എ​ഫ്ഐ തു​മ്പോ​ളി മേ​ഖ​ലാ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. സ​ജാ​ദ് ഡി​വൈ​എ​ഫ്ഐ വ​ലി​യ​മ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​ണ്. ഏ​രി​യ ക​മ്മി​റ്റി​യം​ഗം ഷാ​ന​വാ​സി​ന്‍റെ ലോ​റി​യി​ലാ​ണ് ഇ​വ​ർ‌ ല​ഹ​രി ക​ട​ത്തി​യ​ത്.
 
 
ഇ​ജാ​സ് ല​ഹ​രി​ക​ട​ത്തി​യ​തി​ന് നാ​ല് മാ​സം മു​ൻ​പും അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ന്നും ഇ​ജാ​സി​നാ​യി ഇ​ട​പെ​ട്ട​ത് കൗ​ൺ​സി​ല​റും സി​പി​എം നേ​താ​വു​മാ​യ ഷാ​ന​വാ​സാ​യി​രു​ന്നു.


ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകൾ പാർട്ടിയിലുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചിരുന്നു. ഇജാസിന് പാർട്ടി ബന്ധമുള്ള കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കി.


കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാലയാണ് ഷാനവാസിന്റെ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്.ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.

  
എന്നാല്‍ ഈ വാദം പൊളിയുന്ന, ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിപാടിയിൽ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.