കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂരില്‍ രണ്ട് സഹകരണ ബാങ്കിലടക്കം 8 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

google news
ghh

തൃശ്ശൂർ : കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂരില്‍ എട്ടു കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി റെയ്ഡ് നടത്തുകയാണ്. സിപിഎം നേതാവായ എം.കെ.കണ്ണനാണ് തൃശൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്‍റ്.

read more കേരളത്തില്‍ മഴ തുടരും; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദേശം

കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലൂടെ നാല്‍പ്പതുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെയാണ് പരിശോധന. സതീഷ് കുമാറിന്‍റെ ബെനാമികളുടെ വീടുകളിലും പരിശോധന. എ.സി.മൊയ്തീനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് നടപടി.

enlite ias final advt

എം.കെ.കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി റെയ്ഡ്. സിപിഎം സംസ്ഥാനസമിതി അംഗമായ എം.കെ.കണ്ണന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്‍റാണ്. എം.കെ.കണ്ണന്‍റെ സാന്നിധ്യത്തിലാണ് ഇ.ഡി. പരിശോധന. കണ്ണന് സതീഷ്കുമാറുമായി ദീര്‍ഘകാലബന്ധം.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags