×

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയ കാസർകോട് കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ക്ക് സസ്പെൻഷൻ

google news
Sb
കാസർകോട് : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസര്‍ക്കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ക്ക് സസ്പെൻഷൻ.സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫ. എകെ മോഹനനെയാണ് സസ്പെൻഡ് ചെയ്തത്. 
    
താത്കാലിക അധ്യാപക നിയമനത്തിനായി 20,000 രൂപ വാങ്ങുന്നതിനിടെ ഇന്നലെയാണ് എകെ മോഹനനെ വിജിലൻസ് പിടികൂടിയത്. വൈസ് ചാൻസലര്‍ ഇൻ ചാര്‍ജ് പ്രൊഫ. കെസി ബൈജുവാണ് നടപടിയെടുത്തത്. 
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
    

Tags