കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു

k

കാസർഗോഡ്: ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. കാസർഗോഡ് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് മരിച്ചത്. സുമതിയെ ഭർത്താവ് അനിൽകുമാർ വിറക് തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കുടുംബ പ്രശ്‌നമാണ് മർദനത്തിനു കാരണം. സുമിതയെ ഉടൻ ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണ്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.