കാഥികൻ കൊല്ലം ബാബു അന്തരിച്ചു

s

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു(80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്‌ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. 

പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു.വിദ്യാര്‍ത്ഥിയായിരിക്കെ പതിമൂന്നാം വയസില്‍ നാടകവേദിയിലൂടെയാണ് തുടക്കം.ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ "കാക്കവിളക്ക്' ആയിരുന്നു ഏറ്റവുമധികം പറഞ്ഞ കഥ. 

1979ൽ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ൽ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്‌ഠ അവാർഡ്, 2012ൽ കഥാപ്രസംഗത്തിൽ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നിരവധി  പുരസ്‌കാരങ്ങൾ ലഭിച്ചു.