തൃശ്ശൂരിൽ ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; നാലുപേർക്ക് പരിക്ക്
Sun, 26 Feb 2023

തൃശൂർ: വരവൂരിൽ കതിന പൊട്ടി നാല് പേർക്ക് പരിക്കേറ്റു. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് അമ്പത് ശതമാനത്തിലേറെ പൊളളലേറ്റിട്ടുണ്ടെന്നാണ് വിവരം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കതിന നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് 70 ശതമാനം പൊള്ളലേറ്റു. ഇവരാണ് ആശുപത്രിയില്‍ ഗുരുതരമായ നിലയില്‍ കഴിയുന്നത്. മറ്റു രണ്ടുപേര്‍ക്ക് നാല്‍പ്പതും മുപ്പതും ശതമാനമാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെല്ലാംതന്നെ കതിനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ്.