നെഹ്റുട്രോഫി വള്ളംകളി: കാട്ടില്‍തെക്കേതില്‍ ജലരാജാക്കന്മാര്‍; ആവേശത്തിമിർപ്പിൽ പുന്നമടക്കായൽ

നെഹ്റുട്രോഫി വള്ളംകളി: കാട്ടില്‍തെക്കേതില്‍ ജലരാജാക്കന്മാര്‍; ആവേശത്തിമിർപ്പിൽ പുന്നമടക്കായൽ
 

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ നേടി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷ് ചെയ്തത്.


പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി.
  
20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി.കെ. ജോഷി മുഖ്യാതിഥിയായിരുന്നു.

ആയിരക്കണക്കിന് പേരാണ് വള്ളംകളി കാണാനായി എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് ജനം എറ്റെടുത്തത്.