സംസ്ഥാനത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

pinarayi vijayan
 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കുറയുന്ന പശ്ചാത്തലത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും നിർത്തലാക്കുന്നു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ( kerala discontinues cfltc )

കൊവിഡിന് ഗൃഹ ചികിത്സയാണ് അഭികാമ്യമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. കൊവിഡ് ബാധിതർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുക എന്ന നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഎഫ്എൽടിസികളും സിഎസ്എൽടിസികളും നിർത്തുന്നതിനുള്ള തീരുമാനം കൊവിഡ് അവലോകന യോഗം കൈക്കൊണ്ടത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ര​ണ്ടാം​ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ കാ​ലാ​വ​ധി​യാ​യ​വ​രു​ടെ വി​വ​രം ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ ശേ​ഖ​രി​ക്ക​ണം. അ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണം. ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ, ജി​ല്ലാ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ച് ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്ത​ണം. വാ​ർ​ഡ് ത​ല സ​മി​തി​ക​ളും മ​റ്റു വ​കു​പ്പു​ക​ളും ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്ത് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.