ആരോഗ്യ - വ്യവസായ മേഖലകളില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കി; എ വിജയരാഘവന്‍

A vijayaraghavan


തിരുവനന്തപുരം: ആരോഗ്യ - വ്യവസായ മേഖലകളില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.  പുതിയ കേരള മാതൃക സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിക്കുമെന്നും ഇതിനായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല അന്വേഷണം നടത്തുന്നത്. പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഉയര്‍ത്തിയ ദുഷ്പ്രചാരണങ്ങള്‍ ജനങ്ങള്‍ തളളിക്കളഞ്ഞു. പതിവിന് വിപരീതമായി തുടര്‍ഭരണം ഉണ്ടായതിന്റെ കാരണം അതാണ്. ജനകീയ അടിത്തറയും പ്രത്യയശാസ്ത്രപരമായ കെട്ടുറപ്പും സംരക്ഷിക്കാനുളള നടപടികള്‍ ഇനിയും തുടരും. തിരഞ്ഞെടുപ്പ് വിജയത്തോടെ വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടിക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.