പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽനിന്ന് ഗർഭിണിയായി; ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി

google news
highcourt
 

കൊച്ചി: സഹോദരനിൽനിന്നു ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. പെൺകുട്ടിയുടെ പിതാവാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. പെൺകുട്ടിയെ പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  32 ആഴ്ചയിലധികമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്. 

മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ​യും സാ​മൂ​ഹ്യ, മെ​ഡി​ക്ക​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

സ​ഹോ​ദ​ര​നി​ല്‍ നി​ന്നാ​ണ് കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​ത്. കു​ഞ്ഞു ജ​നി​ച്ചാ​ല്‍ അ​തു സാ​മൂ​ഹ്യ​മാ​യ സ​ങ്കീ​ര്‍​ണ​ത​ക​ള്‍​ക്കു കാ​ര​ണ​മാ​വു​മെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തു പോ​ലെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഗ​ര്‍​ഭഛി​ദ്ര​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കും മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

Tags