കേരളത്തില്‍ മാര്‍ച്ച് മാസത്തിൽ സാധാരണയിലും ചൂട് കുറയാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Tue, 28 Feb 2023

തിരുവനന്തപുരം: കേരളത്തില്‍ മാര്‍ച്ച് മാസത്തിൽ സാധാരണയിലും ചൂട് കുറയാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.
മാർച്ച് മുതൽ മെയ് വരെയുള്ള സീസണിൽ പൊതുവേ കേരളത്തിൽ സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.