സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ക്ലബ്ബ് ഹൗസിലും സാന്നിധ്യമറിയിച്ച് കേരള പോലീസ്

lg

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ക്ലബ്ബ് ഹൗസിലും സാന്നിധ്യമറിയിച്ച് കേരള  പോലീസ്. ക്ലബ് ഹൗസ്  അക്കൗണ്ട് എടുത്ത് കാര്യം ഫേസ്ബുക്ക് പേജിലൂടേ കേരള  പോലീസ് അറിയിച്ചിട്ടുണ്ട്. 'നിങ്ങൾ എവിടെ പോയാലും അവിടെ ഞങ്ങൾ ഉണ്ടാകുമെന്ന്' പോലീസ്  പറയുന്നു. എല്ലാവരും ഒപ്പം കൂടാനും പോലീസ് പറയുന്നു. നിരവധി ചർച്ചകൾ നടക്കുന്ന ക്ലബ്ബ് ഹൗസിന്റെ വർധിച്ച് വരുന്ന ജനപ്രീതി ഉപയോഗപ്പെടുത്താനാണ് പോലീസിന്റെ നീക്കം.

പ്ലാറ്റ്ഫോം ഉപയോഗിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നതും സൈബർ വിഭാഗം നിരീക്ഷിക്കും. ക്ലബ്ബ് ഹൗസിൽ നിരവധി സിനിമ താരങ്ങളുടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നു. തുടർന്ന് താരങ്ങൾ തന്നെ വ്യാജ ഐഡിക്ക് എതിരെ രംഗത്ത് വരികയായിരുന്നു.