ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷം ഫോളോവേഴ്‌സുമായി കേരള പോലീസ്

Kerala Police insta

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടവുമായി കേരള പോലീസ്. ഇതോടെ രാജ്യത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന പൊലീസ് പേജ് എന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പോലീസിലെ എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍, എഎസ് ഐ കമല്‍നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി എസ്.ബിമല്‍, പി.എസ്. സന്തോഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബി.ടി. അരുണ്‍, കെ.സന്തോഷ്, അഖില്‍, നിധീഷ് എന്നിവരാണുള്ളത്. നേരത്തെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസിന്റെ ഫേസ്ബുക് പേജ് എന്ന നേട്ടവും കേരള പോലീസ് സ്വന്തമാക്കിയിരുന്നു.