മോഖ ചുഴലിക്കാറ്റ്; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

google news
Cyclone
 

തിരുവനന്തപുരം: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മോഖ ബംഗ്ലാദേശ്-മ്യാൻമർ കര തൊട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബംഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാൻമറിനും ഇടയിൽ ചുഴലിക്കാറ്റ് പ്രവേശിച്ചത്. 210 കിലമീറ്റർ തീവ്രതയിലാണ് കാറ്റ് കര തൊട്ടത്. 15 മുതൽ ഇരുപത് കിലോമീറ്റർ വേഗത്തിലായിരുന്നു കാറ്റിന്റെ സഞ്ചാരം. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലര്‍ട്ട് നല്‍കി.  
 
മോഖ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. എന്നാല്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമുള്ള സാധ്യത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 

അതോടൊപ്പം കോട്ടയം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നല്‍കി. കോട്ടയത്ത് ഉയര്‍ന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Tags