കേ​ര​ള​ത്തി​ന് 9.55 ലക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ലഭ്യമായി

vaccination
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 9,55,290 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യി. എ​ട്ട് ല​ക്ഷം കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,55,290 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് 2,71,000, എ​റ​ണാ​കു​ള​ത്ത് 3,14,500, കോ​ഴി​ക്കോ​ട് 2,14,500 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. കോ​വാ​ക്‌​സി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ല​ഭി​ച്ച​ത്.

ല​ഭ്യ​മാ​യ വാ​ക്‌​സി​ന്‍ വി​വി​ധ ജി​ല്ല​ക​ളി​ലെ​ത്തി​ച്ച് വ​രു​ന്നു​വെ​ന്നും വാ​ക്‌​സി​ന്‍ എ​ത്തി​ച്ചേ​രു​ന്ന മു​റ​യ്ക്ക് വാ​ക്‌​സീ​നേ​ഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.