കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം വ​ന്ദേ ഭാ​ര​ത് ഉ​ട​ൻ എ​ത്തും; റൂട്ടും സമയക്രമവും ആയി

google news
vande bharat
 

തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെ​യി​ൻ ഉ​ട​ൻ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്. കാ​സ​ർ​ഗോ​ഡ് - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സെ​പ്റ്റം​ബ​ർ 24-ന് ​സ​ർ​വീ​സ് ആ​രം​ഭി​ക്കും. രാ​ജ്യ​ത്തെ മ​റ്റ് എ​ട്ട് റൂ​ട്ടു​ക​ളി​ലും ഇ​തേ ദി​വ​സം വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ട്.

രാ​വി​ലെ ഏ​ഴി​ന് കാ​സ​ർ​ഗോ​ട്ട് നി​ന്ന് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ വൈ​കി​ട്ട് 3:05-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. 4:05-ന് ​മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ 11:55-ന് ​കാ​സ​ർ​ഗോ​ട്ട് എ​ത്തും. കോ​ട്ട​യം പാ​ത ഒ​ഴി​വാ​ക്കി ആ​ല​പ്പു​ഴ റൂ​ട്ടി​ലാ​കും ട്രെ​യി​നി​ന്‍റെ സ​ർ​വീ​സെ​ന്നും സൂ​ച​ന​യു​ണ്ട്.
  ല്ല. 
 chungath 1
വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ജനപ്രിയമാകാൻ ഒരുങ്ങുകയാണ്. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറൽ മാനേജർ ബിജി മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പുറത്തിറക്കും. ആദ്യ ട്രെയിൻ 2024 മാർച്ചിൽ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ നേട്ടമായിരിക്കുമെന്നും ഒറ്റരാത്രികൊണ്ട് അതിവേഗ ട്രെയിനുകളിൽ ദീർഘദൂരം സഞ്ചരിക്കാൻ സാധിക്കുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം