കേരളത്തിൽ ശനിയാഴ്ച്ച മുതൽ വീണ്ടും മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

rain

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച്ച മുതൽ വീണ്ടും മഴ ശക്തമാകും. ഇതേ തുടർന്ന് സംസ്ഥാനത്തെ ആറ്  ജില്ലകളിൽ യെല്ലോ  അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,തൃശൂർ,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വർഷങ്ങൾക്ക് ശേഷമാണ് കാലവർഷം കേരളത്തിൽ മെയിൽ എത്തുന്നത്. നിലവിൽ മാലിദ്വീപ്,ശ്രീലങ്ക,തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തി.കേരള  തീരത്ത് മണിക്കൂറിൽ 50  കിലോമീറ്റർ  വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.