സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ റദ്ദാക്കി

google news
train
 chungath new advt

തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ 18, 19 തീയതികളില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. റെയില്‍വേ യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും അറിയിച്ചു.  

 

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍ 

1. 18-ാം തിയതിയിലെ മംഗളുരു  - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)

2. 19-ാം തിയതിയിലെ തിരുവനന്തപുരം - മംഗളുരു മാവേലി എക്സ്പ്രസ് (16604)

3. 19-ാം തിയതിയിലെ ഷൊർണൂർ - എറണാകുളം മെമു (06017)

4. 18-ാം തിയതിയിലെ എറണാകുളം - ഷൊർണുർ മെമു (06018)

5. 18-ാം തിയതിയിലെ എറണാകുളം - ഗുരുവായൂർ എക്സ്പ്രസ് (06448)

6. 19-ാം തിയതിയിലെ ഗുരുവായൂർ - എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)

7. 19-ാം തിയതിയിലെ എറണാകുളം ജംഗ്ഷൻ - കോട്ടയം എക്സ്പ്രസ് (06453)

8. 19-ാം തിയതിയിലെ കോട്ടയം - എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1.  17-ാം തിയതിയിലെ നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656)

2. 17-ാം തിയതിയിലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം  (16127)

3. 18-ാം തിയതിയിലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)

4. 18-ാം തിയതിയിലെ മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)

5. 20-ാം തിയതിയിലെ തിരുവനന്തപുരം - മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629)

6.   17-ാം തിയതിയിലെ അജ്മിർ ജംഗ്ഷൻ - എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും (12978)

7.   18-ാം തിയതിയിലെ ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)

8.   19-ാം തിയതിയിലെ ഞായറാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)

9. 18-ാം തിയതിയിലെ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187) 

10. 19-ാം തിയതിയിലെ ഗുരുവായൂർ - മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328) 

11. 18-ാം തിയതിയിലെ മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)

12. 19-ാം തിയതിയിലെ (16188) എറണാകുളം - കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും. 

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags