'രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപെടും'; വിമർശനവുമായി റിജിൽ മാക്കുറ്റി

CC
തിരുവനന്തപുരം: ഹലാൽ ഭക്ഷണ വിവാദത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്​ കെ.സുരേന്ദനും മുൻ എം.എൽ.എ പി.സി ജോർജിനുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി. 'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ്​ ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടുമെന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ചിത്രം പങ്കുവെച്ചാണ്​ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്​. ഇരുവരെയും അറസ്റ്റ്​ ചെയ്യാനുള്ള തന്റെടം ഇരട്ട ചങ്കന് ഉണ്ടോ എന്നും ​റിജിൽ മാക്കുറ്റി ചോദിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും. അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ.?'