മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം; ത​മി​ഴ്‌​നാ​ടി​ന് ക​ത്ത​യ​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

roshi
 


തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ത​മി​ഴ്‌​നാ​ട് ജ​ല​വി​ഭ​വ മ​ന്ത്രി ദു​രൈ​മു​രു​ക​ന് ക​ത്ത​യ​ച്ചു. വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് മു​ല്ല​പ്പെ​രി​യാ​റി​ല്‍ വെ​ള്ളം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി കു​റ​ച്ചു നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​യാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് നി​ല​വി​ൽ 136 അ​ടി​യി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. രാ​ത്രി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​തി​തീ​വ്ര മ​ഴ പെ​യ്താ​ല്‍ ഡാം ​തു​റ​ന്നു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തൊ​ഴി​വാ​ക്കാ​ന്‍ ഡാ​മി​ലെ നി​ല​വി​ലു​ള്ള ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്ക​ണം.

അ​ണ​ക്കെ​ട്ട് തു​റ​ക്കും മു​ന്‍​പ് ജ​ന​ങ്ങ​ള്‍​ക്ക് മ​തി​യാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ന്‍ കാ​ല​ങ്ങ​ളി​ലെ പോ​ലെ രാ​ത്രി​യി​ല്‍ ഡാം ​തു​റ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
 
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ തുറക്കും. രാവിലെ 10 മണി മുതൽ വെള്ളം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുമെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്നാട് സർക്കാർ ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. മുല്ലപ്പെരിയാർ വെള്ളം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

 
അടുത്ത ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ  വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.