സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബുധനാഴ്ചകളിൽ ഖാദി നിർബന്ധമാക്കി

ii
തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കോവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. നേരത്തെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ഖാ​ദി മാ​സ്‌​കു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കിയിരുന്നു. എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മാ​സ്‌​കു​ക​ള്‍ ഖാ​ദി ബോ​ര്‍ഡി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം ന​ല്‍കിയിരുന്നു.