ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് കെകെ ശൈലജ

kk shylaja

 

കൊച്ചി : ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുന്‍ മന്ത്രി കെകെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും സിപിഎം ആര്‍ക്കും മയപ്പെടുന്ന പാര്‍ട്ടിയല്ലെന്നും കെകെ ശൈലജ പറഞ്ഞു. കേഡര്‍മാര്‍ ഏതെങ്കിലും രീതിയില്‍ മോശമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി തിരുത്തും. അതല്ലെങ്കില്‍ അവരെ മാറ്റി നിര്‍ത്തുമെന്ന് ശൈലജ പ്രതികരിച്ചു.