വരുമാനത്തിലെ ഇടിവ് നികത്താൻ ഭൂമി പാട്ടത്തിന് നൽകാനൊരുങ്ങി കെഎംആർഎൽ

logo

കൊച്ചി: കോവിഡ് വ്യാപനം മൂലം കെഎംആർഎല്ലിന്റെ വരുമാനത്തിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇപ്പോൾ ഈ ഇടിവ് നേരിടാൻ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കെഎംആർഎൽ. കൈവശമുള്ള ഭൂമി വാണിജ്യാവശ്യങ്ങൾക്ക് പാട്ടത്തിന് നൽകാനാണ് തീരുമാനം. ആലുവ,വടക്കേക്കോട്ട,ഇടപ്പള്ളി എന്നി സ്ഥലങ്ങളിലെ ഭൂമി പാട്ടത്തിന് നൽകാനാണ് നിലവിലെ തീരുമാനം. കോവിഡ് വ്യാപനം മൂലം കെഎംആർഎൽ സർവീസുകൾ നിർത്തിയിരുന്നു.

ഇതോടെ കടുത്ത വരുമാന നഷ്ടമാണ് നേരിടുന്നത്. ഇതോടെ മറ്റ് ഏതൊക്കെ രീതിയിൽ വരുമാനം വർദ്ധിപ്പിക്കാം എന്ന ആലോചനയിലാണ് ഭൂമി പാട്ടത്തിന് നൽകാൻ കെഎംആർഎൽ തീരുമാനിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങളും പൂർത്തിയായി. പാട്ടത്തിന് നൽകുന്ന ഭൂമിയിൽ വാണിജ്യകേന്ദ്രങ്ങളാണ് നിർമിക്കുക. അതേ സമയം പ്രധാന മെട്രോ സ്റ്റേഷനുകളിൽ കുറഞ്ഞ വാടകയ്ക്ക് ഓഫീസ് സ്‌പേസ് നൽകാനും കെഎംആർഎൽ തീരുമാനിച്ചിട്ടുണ്ട്.