ഗ്രൂപ്പുകളെ എങ്ങനെ സഹക്കരിപ്പിക്കണം എന്ന് അറിയാം : കെ.സുധാകരൻ

SUDHAKARAN

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത തീരുമാനത്തിൽ സന്തോഷം അറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിയാണ് തന്നെ തീരുമാനം അറിയിച്ചതെന്നും പാർട്ടിയെ ശക്തമായി തിരികെ കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടുവെന്നും കെ.സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ നിലനിൽക്കുന്ന ഗ്രൂപ്പുകളെ ഒക്കെ എങ്ങനെ സഹക്കരിപ്പിക്കണം എന്ന് തനിക്ക് നന്നായി അറിയാമെന്നും 10- 50 വർഷമായി ഈ പണി തുടങ്ങിയിട്ടെന്നും കെ.സുധാകരൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുമെന്നും കോൺഗ്രസ് തിരികെ വരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും ഗ്രൂപ്പിനെക്കാൾ പരിഗണന കർമശേഷിക്കും പ്രവർത്തനത്തിനുമാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

സംഘടനയാണ് വലുത്. അതിന് എല്ലാവരുടേയും പൂർണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും, ഇനിയുള്ള കാലം പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.