രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും; റിപ്പോര്‍ട്ട്

kochi metro

 ന്യൂ ഡല്‍ഹി:  രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എംജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. 

കൊച്ചിയ്ക്കു പുറമെ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സ്ഥലങ്ങളും സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്.