കൊച്ചി മെട്രോ സര്‍വീസ് രാത്രി 10.30 വരെ നീട്ടി

 kochi metro
 


 
കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 10.30 വരെ നീട്ടി. പേട്ടയില്‍ നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് പേട്ടയിലേക്കും നാളെ മുതല്‍ എല്ലാദിവസവും അവസാന ട്രെയിന്‍ രാത്രി 10.30ന് പുറപ്പെടും. രാത്രി 9.30 മുതല്‍ 10.30 വരെ 20 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ ഉണ്ടാകും.

യാത്രക്കാരുടെ അഭ്യര്‍ഥനയെ മാനിച്ച്‌ ഡിസംബര്‍ 20 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാത്രി 10.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നു. ഈ സമയത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഗുണപരമായ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍വീസ് സ്ഥിരമാക്കിയതെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു